bezoz

ന്യൂയോർക്ക്: ആമസോൺ സിഇ‌ഒയും ശതകോടീശ്വരവുമായ ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്തുമെന്ന് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഭൂമി വിട്ട് പോകുന്ന ബെസോസിനെ തിരികെ ഭൂമിയിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഏകദേശം 80,000 പേർ ഒപ്പിട്ട കൂറ്റൻ നിവേദനം. ഒരു തമാശയായി ആദ്യം നിവേദനം തുടങ്ങിയെങ്കിലും പിന്നീട് ഇതേ ആവശ്യം ഗൗരവമായി ആവശ്യപ്പെട്ട് വലിയ രണ്ട് നിവേദനങ്ങൾ തയ്യാറാകുകയായിരുന്നു.

ഡി.സി കോമിക്‌സിലെ സൂപ്പർ വില്ലൻ ലക്‌സ് ലൂതറിനെ പോലെയാണ് ബെസോസ് എന്നും ലോകം മുഴുവൻ പിടിച്ചടക്കാൻ ശ്രമിക്കുന്ന ദുഷ്‌ടശക്തിയാണ് ബെസോസെന്നാണ് നിവേദനങ്ങളിൽ പറയുന്നത്. ആകെ 80,000ത്തോളം പേർ ഇതിനകം നിവേദനത്തിൽ ഒപ്പിട്ടു കഴിഞ്ഞു. ലോകമാകെയുള‌ളവ ഏറ്റെടുത്ത് ബെസോസ് സ്വന്തമാക്കുന്നതിന് മുൻപ് ഭൂമിയിൽ നിന്ന് പുറത്താക്കാനുള‌ള അവസാന അവസരമാണിതെന്ന് നിവേദനം തയ്യാറാക്കിയ ചേഞ്ച്.ഒആർജി വെബ്‌സൈറ്റിൽ പറയുന്നു.

ഇത്തരം വിവാദങ്ങൾ ജെഫ് ബെസോസിന് ആദ്യമല്ല. മുൻപ് മൊണാലിസ ചിത്രം തിന്നാൻ ബെസോസിന് നേരെ വെല്ലുവിളിയുണ്ടായിരുന്നു.ജൂലായ് ഇരുപതിന് തന്റെ ബ്ളൂ ഒർജിൻ റോക്കറ്റ് കമ്പനിയുടെ വാഹനത്തിലാണ് ജെസോസും സഹോദരൻ മാർക് ബെസോസും മൂന്നാമതൊരാളും ബഹിരാകാശത്തേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ശതകോടീശ്വരന്മാർ ഭൂമിയിൽ ഉണ്ടാകാൻ പാടില്ലെന്ന് നിവേദനത്തിൽ പറയുന്നു. ബഹിരാകാശത്തും തുടരാൻ പാടില്ല. ഇനി അവർ തുടരാൻ തീരുമാനിച്ചാൽ അത് ബഹിരാകാശത്ത് മതി. എന്നും ഗവേഷണത്തിൽ ജനങ്ങളറിയിക്കുന്നു. അമസോണിലെ തൊഴിലാളിക്ക് മെച്ചപ്പെട്ട ശമ്പളമോ, ആനുകൂല്യങ്ങളോ നൽകാനാകാത്ത ബെസോസ് ഭൂമിയിലേക്ക് വരേണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ജെഫ് മാത്രമല്ല ബിൽ ഗേ‌റ്റ്സ്, ഇലോൺ മസ്‌ക് എന്നിവരും ഭൂമിക്ക് ഭാരമാണെന്നാണ് നിവേദനത്തിൽ ഒപ്പിടാൻ പലരും പറഞ്ഞ കാരണം. തന്റെ ജീവിതകാലം മുഴുവനുള‌ള ആഗ്രഹമാണ് ഈ യാത്രയെന്നായിരുന്നു ജൂൺ ഏഴിന് ഇക്കാര്യം അറിയിച്ച് ബെസോസ് പോസ്‌റ്റിൽ പറഞ്ഞത്.