argentina

പരാഗ്വെയെ 1-0ത്തിന് കീഴടക്കി

ബ്ര​സീ​ലി​യ​:​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഗ്രൂ​പ്പ് ​ എയി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രാ​ഗ്വെ​യെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​കീ​ഴ​ട​ക്കി​ ​അ​ർ​ജ​ന്റീ​ന​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ചു.​ ​ഒ​മ്പ​താം​ ​മി​നി​ട്ടി​ൽ​ ​അ​ല​ക്സാ​ണ്ട്രോ​ ​ഗോ​മ​സാ​ണ് ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ജ​യ​ത്തോ​ടെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഏ​ഴ് ​പോ​യി​ന്റു​മാ​യി​ ​അ​ർ​ജ​ന്റീ​ന​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​പ​രാ​ഗ്വെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.
ഇ​ന്ന​ലെ​ ​അ​ർ​ജ​ന്റീ​ന​യെ​ക്കാ​ൾ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​പ​രാ​ഗ്വെ​ ​പു​റ​ത്തെ​ടു​ത്ത​തെ​ങ്കി​ലും​ ​ല​ക്ഷ്യം​ ​കാ​ണു​ന്ന​തി​ൽ​ ​അ​വ​ർ​ക്ക് ​പി​ഴ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ബാ​ൾ​ ​പൊ​സ​ഷ​നി​ലും​ ​ഷോ​ട്ടു​ക​ളി​ലും​ ​പാ​സിം​ഗി​ലു​മെ​ല്ലാം​ ​പ​രാ​ഗ്വെ​ ​ആ​യി​രു​ന്നു​ ​മു​ന്നി​ൽ.
ക​ളി​യു​ടെ​ ​പ​ത്താം​ ​മി​നി​ട്ടി​ൽ​ ​അ​ലെ​സാ​ണ്ട്രോ​ ​ഗോ​മ​സാ​ണ് ​ക​ളി​യു​ടെ​ ​വി​ധി​ ​നി​ർ​ണ്ണ​യി​ച്ച​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​മെ​സി​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​പ​ന്ത് ​എ​യ്ഞ്ച​ൽ​ ​ഡി​ ​മി​രി​യ​ ​മ​നോ​ഹ​ര​മാ​യി​ ​ഗോ​മ​സി​ന് ​പാ​സ് ​ന​ൽ​കി.​ ​ഗോ​മ​സി​ന്റെ​ ​കൃ​ത്യ​ത​യാ​ർ​ന്ന​ ​ഷോ​ട്ട് ​പ​രാ​ഗ്വെ​ ​വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.​ ​ഏ​ഴാം​ ​മി​നി​ട്ടി​ൽ​ ​പ​രാ​ഗ്വെ​ ​താ​ര​ങ്ങ​ളു​ടെ​ ​പി​ഴ​വി​ൽ​ ​നി​ന്ന് ​സെ​ർ​ജി​യോ​ ​അ​ഗ്യൂ​റോ​യ്ക്ക് ​സു​വ​ർ​ണാ​വ​സ​രം​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​ആ​ദ്യ​ ​പ​കു​തി​യു​ടെ​ ​അ​വ​സാ​ന​ ​സ​മ​യ​ത്ത് ​പ​രാ​ഗ്വെ​ ​ഡി​ഫ​ൻ​ഡ​ർ​ ​അ​ലൊ​ൺ​സോ​യു​ടെ​കാ​ലി​ൽ​ ​ത​ട്ടി​ ​പ​ന്ത് ​സ്വ​ന്തം​ ​വ​ല​യി​ൽ​ ​വീ​ണെ​ങ്കി​ലും​ ​വാ​ർ​ ​ഗോ​ള​നു​വ​ദി​ച്ചി​ല്ല.​ ​മി​ക​ച്ച​ ​അ​ര​ഡ​സ​നോ​ളം​ ​അ​വ​സ​ര​ങ്ങ​ൾ​ ​പ​രാ​ഗ്വെ​ ​സൃ​ഷ്ടി​ച്ചെ​ങ്കി​ലും​ ​അ​b​ർ​ക്ക് ​എ​തി​ർ​ ​വ​ല​കു​ലു​ക്കാ​നാ​യി​ല്ല.​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി​രു​ന്നു​ ​അ​ർ​ജ​ന്റീ​ന​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ച്ച​ത്.
​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മറ്റൊരു​ ​മ​ത്സ​ര​ത്തി​ൽ​ ​ഉ​റു​ഗ്വെ​യും​ ​ചി​ലി​യും​ ​ഓ​രോ​ ​ഗോ​ൾ​ ​വീ​തം​ ​നേ​ടി​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.​ ​എ​ഡ്വാ​ർ​ഡോ​ ​വ​ർ​ഗാ​സി​ലൂ​ടെ​ ​ചി​ലി​ 26​-ാം​ ​മി​നി​ട്ടി​ൽ​ ​ലീ​ഡ് ​നേ​ടി.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ചി​ലി​താ​രം​ ​ആ​ർ​തു​റൊ​ ​വി​ദാ​ലി​ന്റെ​ ​സം​ഭാ​വ​ന​യാ​യി​ ​ല​ഭി​ച്ച​ ​സെ​ൽ​ഫ് ​ഗോ​ളി​ലൂ​ടെ​ ​ഉ​റു​ഗ്വെ​ ​സ​മ​നി​ല​ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മെസിയാണ് താരം

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ കുതിപ്പ് മെസിയുടെ ചിറകിലേറിയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിശ്രമമില്ലാതെ മുഴുവൻ സമയവും മൈതാനത്ത് കഠിനാധ്വാനത്തിലായിരുന്നു താരം. കഴിഞ്ഞ മത്സരങ്ങളിൽ ഏറ്രവും കൂടുതൽ ടച്ചുകളുള്ള അർജന്റീനൻ താരവും മെസിയാണ്.

വിശ്രമം കിട്ടിയേക്കും

ക്വാർട്ടർ ഉറപ്പിച്ചതിനാൽ ബൊളീവിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മെസിക്ക് വിശ്രമം അനുവദിച്ചേക്കും.

147- ഇന്നലത്തെ മത്സരത്തോടെ അർജന്റീനയ്ക്കായി ഏറ്രവും കൂടുതൽ മത്സരം കളിച്ച താരമെന്ന ഹാവിയർ മഷറാനെയുടെ റെക്കാഡിനൊപ്പം മെസിയെത്തി. ഇരുവരും 147 മത്സരങ്ങൾ വീതം ഇതുവരെ കളിച്ചിട്ടുണ്ട്.

66- ചിലിക്കെതിരെ 66 ടച്ചുകൾ

78- ഉറുഗ്വായ്ക്കെതിരോ റോഡ്രിഗോ ഡി പോളിനൊപ്പം 78 ടച്ചുകൾ.

പരാഗ്വയ്ക്കെതിരെ പ്രതിരോധ താരം നാഹുൽ മൊലിനയ്ക്ക് മാത്രമാണ് മെസ്സിയേക്കാൾ കൂടുതൽ ടച്ചുകളുള്ളത്.

ആദ്യരണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയ മെസിക്ക് പരാഗ്വെയ്ക്കെതിരായ മത്സരത്തിൽ വിശ്രമം നൽകണമെന്ന് ആലോചിച്ചിരുന്നതാണ് എന്നാൽ മെസിയെ ആശ്രയിക്കാതെ കളിക്കാനാവാത്ത സ്ഥിതി ആയതിനാൽ പരാഗ്വെയ്ക്കെതിരെയും അദ്ദേഹത്തെ കളിപ്പിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ട്.

സ്കാലോണി അർജന്റീന കോച്ച്