jimni-light

വാഹനപ്രേമികളുടെ പ്രിയപ്പെട്ട ജിംനിയുടെ ചെറുപതിപ്പ് ജിംനി ലൈറ്റ് വരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചതോടെയാണ് ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം ചർച്ചയായത്. 3 ഡോർ സുസുക്കി ജിംനിയാണ് പ്രദർശിപ്പിച്ചതെങ്കിലും ഇന്ത്യയിൽ ഇതുവരെയും അവതരിപ്പിച്ചിട്ടില്ല. അതിനിടെയാണ്​ ജിംനിയുടെ പുതിയൊരു പതിപ്പ്​ പുറത്തിറക്കാൻ സുസുക്കി തീരുമാനിച്ചിരിക്കുന്നത്​. ആദ്യം ജപ്പാനിൽ നിർമിച്ച്​ ഓസ്‌ട്രേലിയയിൽ വിൽക്കാനാണ്​ തീരുമാനം. 1.5 ലിറ്റർ പെട്രോൾ എൻജിനുമായാണ്​ വാഹനം നിരത്തിലെത്തുക.