ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടർ എത്തിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഇലക്ട്രിക് ടൂ വീലറുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും സർക്കാരിന്റെ ഇലക്ട്രിക് വാഹന നയങ്ങളും വിലയിരുത്തിയ ശേഷമാണ് യമഹയുടെ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി യമഹ ഫസിനോ എഫ്.ഐ. ഹൈബ്രിഡ്, റെയ് ഇസഡ്.ആർ ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങളാണ് നിരത്തുകളിൽ എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള യമഹയുടെ ആദ്യ ചുവടുവയ്പ്പാകും ഫസിനോ ഹൈബ്രിഡ്.