ഗ്ലാമറിന്റെ പുതിയ പതിപ്പ് ഗ്ലാമർ X- TEC അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്. 2020 നവംബറിൽ എക്‌സ്‌ടെക് എന്ന പേരിനായി ഹീറോ ട്രേഡ് മാർക്ക് ഫയൽ ചെയ്‌തിരുന്നു. റെഗുലർ മോഡലിൽ നിന്ന് അൽപ്പം ഡിസൈൻ മാറ്റം വരുത്തിയും പുത്തൻ നിറങ്ങളിലുമായിരിക്കും എക്‌സ്‌ടെക് എത്തുക. ടെക്‌നോ ബ്ലാക്ക്, ഗ്രേ ബ്ലൂ, ഗ്രേ റെഡ് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും. മാത്രവുമല്ല, മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി കണക്‌ടിവിറ്റി ഫീച്ചറുകളും നൽകിയേക്കും