തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകേണ്ടെന്നും ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടിയയിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാന നിയന്ത്രണം തുടരാനും കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.
നിലവിലെ സ്ഥിതിയിലുളളതുപോലെ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും. അടുത്തയാഴ്‌ച ചേരുന്ന അവലോകന യോഗത്തിലേ കൂടുതൽ ഇളവുകൾ സംബന്ധിച്ച് തീരുമാനമുണ്ടാകൂ. ടെസ്‌റ്റ് പോസിറ്റിവിറ്റി ഉയർന്നയിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. ടിപിആർ അനുസരിച്ച് എ, ബി, സി,ഡി എന്നിങ്ങനെ നാലായി തിരിച്ച് നിയന്ത്രണം നടപ്പാക്കും. 24ന് മുകളിൽ ടിപിആർ ഉളളയിടങ്ങളിൽ നിയന്ത്രണം കടുത്തതാകും. 16ൽ താഴെ ടിപിആർ ഉളളയിടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്.എന്നാൽ പരമാവധി 15 പേർക്കാണ് പ്രവേശനത്തിന് അനുമതി.
പൂജ്യം മുതൽ എട്ട് വരെ ടിപിആർ ഉളളയിടങ്ങൾ എ എന്നും എട്ട് മുതൽ 16 വരെ ബി എന്നും 16 മുതൽ 24 വരെ സി എന്നും തിരിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.