സതാംപ്‌ടൺ: മഴയിൽ കുതിർന്ന ആദ്യ സെഷന്റെ ആരംഭത്തിന് ശേഷം ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് അഞ്ചാം ദിനം കളി തുടങ്ങി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 135 റൺസ് എന്ന നിലയിലാണ് ന്യൂസിലാന്റ്. നായകൻ കെയിൻ വില്യംസൺ (19), ഗ്രാൻഡ്‌ഹോം(0) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.
മഴയെ തുടർന്ന് വൈകി ആരംഭിച്ച മത്സരത്തിൽ ഇന്ത്യക്കായി ആദ്യ വിക്കറ്റ് വീഴ്‌ത്തിയത് മുഹമ്മദ് ഷമിയാണ്. റോസ് ടെയ്‌ലറാണ് (11) പുറത്തായത്. ഷമിയുടെ പന്തിൽ ശുഭ്മാൻ ഗിൽ മികച്ച ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്ന് എത്തിയ ഹെൻറി നിക്കോൾസ് 7 റൺസ് കൂട്ടിച്ചേർത്ത് ഇശാന്ത് ശർമ്മയുടെ പന്തിൽ രോഹിത് ശർമ്മയ്‌ക്ക് ക്യാച്ച് നൽകി മടങ്ങി. വാട്‌ലിംഗ് ഒരു റൺ മാത്രം കൂട്ടിച്ചേർത്ത് ഷമിയുടെ പന്തിൽ പുറത്തായി. ലഞ്ചിന് പിരിയുമ്പോൾ 82 റൺസ് പിന്നിലാണ് ന്യൂസിലാന്റ്.
നേരത്തെ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 101 റൺസ് എന്ന നിലയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്. ഓപ്പണർമാരായ ടോം ലാഥം (30), ഡെവൺ കോൺവെ (54) എന്നിവരാണ് മികച്ച തുടക്കത്തിന് ശേഷം ഇന്നലെ പുറത്തായത്. ഇന്ത്യയ്‌ക്കായി ഇശാന്ത് ശർമ്മ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റും, മുഹമ്മദ് ഷമി 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അശ്വിൻ 20 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.