mm-shaji
YOGA

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പതഞ്ജലി കോളേജ് ഒഫ് യോഗയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. കേരളത്തിന് അകത്തും പുറത്തും നിന്നായി മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. സമാപന വേദിയിൽ പതഞ്ജലി കോളേജ് ഒഫ് യോഗ ഡയറക്ടറും ചാർട്ടേഡ് അക്കൗണ്ടന്റുമായ ജി. രവികുമാർ വിജയികളെ പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ 21 വരെ പതഞ്ജലി കോളേജിന്റെ ആഭിമുഖ്യത്തിൽ 'കോവിഡ് മുക്തി യോഗക്രിയ' എന്ന പ്രത്യേക പരിശീലനം സംഘടിപ്പിച്ചിരുന്നു. മൂവായിരത്തോളം പേർ വ്യത്യസ്ത സമയങ്ങളിലായി പങ്കെടുത്തു. 40 യോഗ അദ്ധ്യാപകർ നേതൃത്വം നൽകി.