ggg

അബുദാബി : സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് അബുദാബിയിൽ സൗജന്യ കൊവിഡ് വാക്സിൻ ലഭ്യമാക്കും. അബുദാബിയിൽ നിന്നെടുത്ത സന്ദർശക വിസക്കാർക്കാണ് പ്രതിരോധ കുത്തിവയ്പിന് അർഹതയുള്ളത്. ഇവർക്ക് സേഹആപ്ലിക്കേഷൻ വഴി വാക്സിനേഷനായി ബുക്ക് ചെയ്യാം. വിസയിലുള്ള യുഐഡി ( UID) നമ്പർ ചേർത്താണ് റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. കൂടാതെ, യുഎഇ ഫോണ്‍ നമ്പരും നൽകണം. 800 50 എന്ന നമ്പരിൽ വിളിച്ചും റജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് അബുദാബിയിൽ ലഭ്യമായ സിനോഫാം, ഫൈസർ വാക്സിനുകൾ എടുക്കാം. യു.എ.ഇയിൽ ഇതിനകം ജനസംഖ്യയുടെ 87% പേർക്ക് വാക്സിൻ നല്കിയിട്ടുണ്ട്. ആകെ 14.5 ദശലക്ഷം വാക്സിനുകളാണ് ഇതിനകം രാജ്യത്ത് നല്കിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.