hhhhh

ജിദ്ദ : ഈ വര്‍ഷം ഹജ്ജില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദി ഹജ്ജ് മന്ത്രാലയം ആരംഭിച്ച രജിസ്‌ട്രേഷന്‍ ഇന്ന് രാത്രി 10 മണിയോടെ അവസാനിക്കും. ഇത്തവണത്തെ ഹജ്ജില്‍ സൗദിയില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായ 60,000 പേര്‍ക്കാണ് അവസരമുണ്ടാവുകയെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ ലഭിച്ച അപേക്ഷകളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. ഇതുവരെ ലഭിച്ച അപേക്ഷകരില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷന്‍ അവസാനിച്ചതിന് ശേഷം 25 ന് വെള്ളിയാഴ്ച അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്തവരെ മന്ത്രാലയം പ്രഖ്യാപിക്കും. കൊവിഡിനെതിരെ രണ്ടു ഡോസ് വാക്സിനുമെടുത്തവര്‍ക്കും 50 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കുമാണ് ആദ്യ മുന്‍ഗണന.