gg

മനാമ: ബഹ്‌റൈനില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലായ് രണ്ട് വരെ നീട്ടിയതായി പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്ത് അടുത്ത ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് തീരുമാനം.