കവരത്തി: രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ഇന്ന് വീണ്ടും പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10.30 ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഐഷയെ കവരത്തി പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
ചാനൽ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ 'ബയോവെപ്പൺ' എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.