കൊല്ലം: യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ മഞ്ഞമൺകാല അജിഭവനിൽ അജി ജോണിന്റെ ഭാര്യ ലിജി ജോൺ (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
മക്കൾ ട്യൂഷന് പോയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്.ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അജിയുടെ മാതാപിതാക്കൾ കതക് തള്ളിത്തുറന്നപ്പോഴാണ് വിവരം അറിയുന്നത്.
ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു ലിജി. ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ ജീവനക്കാരനാണ്