kalidas-vismaya

വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിസ്മയയുടെ മരണശേഷമാണ് കത്ത് തന്റെയടുത്തെത്തുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

പ്രിയപ്പെട്ട വിസ്മയ,നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്,നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെൺക്കുട്ടികളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും അദ്ദേഹം കുറിച്ചു.

വിസ്മയയുടെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കോളജിൽ പ്രണയദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തതും, കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്.