തിരുവനന്തപുരം: അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിൻസന്‍റ് ആണ് മരിച്ചത്. വള്ളം കടലിലേക്ക് ഇറക്കുന്നതിനിടെയാണ് തിരയിൽപ്പെട്ടത്. നാല് പേർ നീന്തി രക്ഷപ്പെട്ടു.