minister

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​ട്രോ​ളി​യം​ ​ഉ​ല്പ​ന്ന​ങ്ങ​ളെ​ ​ജി.​എ​സ്.​ടി​യി​ൽ​ ​പെ​ടു​ത്താ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​കേ​ര​ളം​ ​എ​തി​ർ​ക്കു​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നി​കു​തി​ ​പി​രി​ക്കാ​ൻ​ ​നി​ല​വി​ലു​ള്ള​ ​അ​വ​കാ​ശം​ ​പോ​ലും​ ​എ​ടു​ത്തു​ക​ള​യു​ന്ന​ത് ​അ​നു​വ​ദി​ക്കാ​നാ​വി​ല്ല.​ ​ജി.​എ​സ്.​ടി​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ന്ന​ത് ​അ​ഞ്ച് ​വ​ർ​ഷ​ത്തേ​ക്ക് ​കൂ​ടി​ ​നീ​ട്ട​ണം.​ ​കേ​സ​രി​ ​ട്ര​സ്റ്റ് ​ന​ട​ത്തി​യ​ ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.


പെ​ട്രോ​ളി​യം​ ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​ജി.​എ​സ്.​ടി​യി​ൽ​ ​പെ​ടു​ത്തു​ന്ന​തി​ന് ​കേ​ന്ദ്രം​ ​അ​നു​കൂ​ല​മാ​യി​രി​ക്കാം.​ ​എ​ല്ലാ​ ​നി​കു​തി​ ​പി​രി​വും​ ​ത​ങ്ങ​ളി​ൽ​ ​കേ​ന്ദ്രീ​ക​രി​ക്ക​ണം​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള​ത്.​ ​പൂ​രി​ത​ ​ആ​ൾ​ക്ക​ഹോ​ളും​ ​ജി.​എ​സ്.​ടി​ക്ക് ​കീ​ഴി​ലാ​ക്കാ​ൻ​ ​കേ​ന്ദ്രം​ ​ശ്ര​മി​ച്ചു​വെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ജി.​ ​എ​സ്.​ടി​ ​വ​ന്ന​തോ​ടെ​ ​ശ​രാ​ശ​രി​ ​നി​കു​തി​ 16​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 11​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞു.


സം​സ്ഥാ​ന​ത്ത് ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​നി​കു​തി​യി​ലോ​ ​നി​കു​തി​യി​ത​ര​ ​വി​ഭാ​ഗ​ത്തി​ലോ​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്താ​ൻ​ ​ആ​ലോ​ചി​ക്കു​ന്നി​ല്ല.​ ​നി​കു​തി​ ​ചോ​ർ​ച്ച​ ​ത​ട​യാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​ഇ​തി​നാ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തു​ക​യാ​ണ്.​ ​സ്വ​ർ​ണ​ത്തി​ന് ​ഇ​-​വേ​ ​ബി​ൽ​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ആ​വ​ശ്യ​മെ​ങ്കി​ലും​ ​സ്വ​ർ​ണം​ ​കൊ​ണ്ടു​പോ​കു​ന്ന​തി​ലെ​ ​സു​ര​ക്ഷി​ത​ത്വ​ത്തെ​ ​ക​രു​തി​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​എ​തി​ർ​ക്കു​ക​യാ​ണ്.

അതേസമയം സംസസ്ഥാനത്ത് പെടോൾ വില 100 രൂപ കടക്കാൻ 52 പൈസയുടെ അകലം മാത്രം. ഇന്നലെ 28 പൈസ വർദ്ധിച്ച് പെടോൾ വില തിരുവനന്തപുരത്ത് 99.48 രൂപയിലെത്തി. 27 പൈസ ഉയർന്ന് 94.74 രൂപയായി ഡീസലിന്.


രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പെടോൾ വില ദിവസങ്ങൾക്ക് മുമ്പേ 100 രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വില. ഇവിടെ ഇന്നലെ 109.30 രൂപയായിരുന്നു പെടോൾ വില്പന. ഡീസലിന് 102.14 രൂപയും.