child

ലക്നൗ: പ്രായപൂ‌‌ർത്തിയാകാത്ത സ്വന്തം മകളെ മൂന്ന് വർഷത്തോളമായി പീ‌‌ഡിപ്പിച്ചുവന്ന പിതാവ് പിടിയിൽ. ഒറ്റമുറിയുള‌ള ചെറിയ വീട്ടിലാണ് ഇവർ കഴിയുന്നത്. വീട്ടിൽ കുട്ടിയുടെ അമ്മയോ മറ്റാരുമോ ഉണ്ടാകാത്ത സമയത്തായിരുന്നു 45കാരനായ പിതാവ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. ഉത്തർപ്രദേശിലെ ഐഷ്‌ബാഗിലാണ് ഞെട്ടിക്കുന്ന സംഭവം.

തിങ്കളാഴ്‌ചയും ഇപ്പോൾ 19 വയസുള‌ള പെൺകുട്ടിയെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാൽ അമ്മയെയും അനുജനെയും പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. സഹികെട്ടാണ് പെൺകുട്ടി ഐഷ്‌ബാഗ് പൊലീസിൽ പരാതി നൽകിയത്. മൂന്ന് വർഷം മുൻപ് കൊച്ചുകുട്ടിയായ അനുജനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് ആദ്യമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

തുടർന്ന് പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ഇയാൾക്കെതിരെ പോക്‌സോ പ്രകാരവും മറ്റ് പ്രധാന വകുപ്പുകൾ പ്രകാരവും കേസ് രജിസ്‌റ്റർ ചെയ്‌തതായി ഐഷ്‌ബാഗ് പൊലീസ് അറിയിച്ചു.