munich

മ്യൂണിക്ക്: ജർമ്മനിയും ഹംഗറിയും തമ്മിലുള്ള മത്സരത്തിന് വേദിയാകുന്ന മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയം മഴവിൽ നിറങ്ങളുള്ള ലൈറ്റുകളാൽ അലങ്കരിക്കാനുള്ള നീക്കം യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ (യുവേഫ)തടഞ്ഞു.

ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരായ നിയമം പാസാക്കിയ ഹംഗറി പാർലമെന്റിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള മഴവിൽ പ്രതിഷേധത്തിനായി സമ്മതമാവശ്യപ്പെട്ട് മ്യൂണിക്ക് മേയർ ഡിയെറ്റർ റെയ്റ്റർ യുവേഫയെ സമീപിച്ചിരുന്നു. എന്നാൽ യൂറോകപ്പ് രാഷ്ട്രീയ പ്രചരണ വേദിയാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.