ലണ്ടൻ: അവസാന ഗ്രൂപ്പ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത ഏക ഗോളിന് കീഴടക്കി ഒന്നാമന്മാരായി ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സൂപ്പർതാരം റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന്റെവിജയഗോളടിച്ചത്.
ഗ്രൂപ്പ് ഡിയിൽ രണ്ട് വിജയങ്ങളും ഒരു സമനിലയുമടക്കം ഏഴുപോയന്റു നേടിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായത്. പ്രീ ക്വാർട്ടറിൽ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇംഗ്ലണ്ട് നേരിടുക.