whatsapp

കൊച്ചി: ഉപഭോക്താക്കളുടെ സ്വകാര്യതയിൽ കടന്നുകയറുന്ന വാട്‌സാപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുമളി സ്വദേശിയായ ഓമനക്കുട്ടൻ നൽകിയ ഹർജിയിൽ കേന്ദ്ര ഐ.ടി ചട്ടങ്ങൾ പാലിക്കാൻ വാട്‌സാപ്പ് തയ്യാറായില്ലെങ്കിൽ നിരോധിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

കേന്ദ്ര ഐ.ടി ചട്ടങ്ങൾ പാലിക്കാൻ വാട്‌സാപ്പിന് നിർദേശം നൽകണം. ഉപഭോക്താക്കളുടെ ഡാ‌റ്റയിൽ കൃത്രിമം കാണിക്കാനിടയുണ്ടെന്നും വാട്‌സാപ്പ് ഡേ‌റ്റ കോടതി തെളിവായി എടുക്കരുതെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വാട്‌സാപ്പ് കടന്നുകയറാനുള‌ള സാദ്ധ്യത തള‌ളിക്കളയാനാകില്ല.ഹർജിയിൽ പറയുന്നു.