rupes

വാഷിംഗ്‌ടൺ: മിക്കവരും വല്ലപ്പോഴും മാത്രമായിരിക്കും ബാങ്ക് ബാലൻസ് എത്രയുണ്ടെന്ന് പരിശോധിക്കുക. എന്നാൽ അമേരിക്കക്കാരിയായ മാഡി മക്‌വെറിൻ എന്ന യുവതിയുടെ അനുഭവം കേട്ടാൽ ഓരോമിനിട്ടിലും പരിശോധിച്ചുപോകും. അടുത്തിടെ തന്റെ അക്കൗണ്ട് പരിശോധിച്ച മാഡി ഞെട്ടിപ്പോയി. അവർ വൻ കടക്കാരിയായിരിക്കുന്നു. 3,711,247,050 രൂപ ബാങ്കി​ന് നൽകണം. നേരത്തേ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന അയ്യായിരം രൂപ കുറവുവരുത്തിയതിനുശേഷമാണ് ഇത്രയും തുക കടമുള്ളതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇപ്പോൾ കടമായുള്ള മുഴുവൻ തുകയും 2099 ൽ തിരികെ ലഭിക്കുമെന്നും ബാങ്ക് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നുണ്ടത്രേ.

ഒട്ടും വൈകാതെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇത്രയും പണം കൈയിൽ കിട്ടിയിരുന്നെങ്കിൽ അമേരിക്കയിലെ ഏതെങ്കിലും നഗരം തന്നെ വിലയ്ക്കുവാങ്ങാനാവുമായിരുന്നു എന്നാണ് മാഡി പറയുന്നത്. വൻ തുക തിരികെ ലഭിക്കുമെന്ന് പറയുന്ന 2099 വരെ താൻ കുഴപ്പമൊന്നുമില്ലാതെ ജീവിക്കുമെന്ന് ഉറപ്പുപറയാമോ എന്ന ചോദിച്ചപ്പോഴും ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല.ജീവി​തത്തി​ൽ ഇതുവരെ പത്തുലക്ഷം രൂപപോലും താൻ നേരി​ട്ട് കൈകാര്യം ചെയ്തി​ട്ടി​ല്ലെന്നാണ് മാഡി​ പറയുന്നത്.

woman

സാങ്കേതി​ക തകരാറാണ് പ്രശ്നമുണ്ടാക്കി​യതെന്നാണ് അധി​കൃതർ നൽകുന്ന സൂചന. മറ്റുചി​ലർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായി​ട്ടുണ്ട്. പ്രത്യേകി​ച്ചും വാരാന്ത്യത്തി​ൽ. എന്നാൽ മാഡി​യുടെ അക്കൗണ്ടി​ൽ സംഭവി​ച്ചതുപോലുള്ള വൻ പി​ഴവ് മറ്റ് അക്കൗണ്ടുകളി​ൽ ഉണ്ടായി​ട്ടി​ല്ല. പ്രശ്നങ്ങളെല്ലാം പരി​ഹരി​ച്ചുകഴി​ഞ്ഞു എന്നാണ് ബാങ്ക് അറി​യി​ക്കുന്നത്. തന്നെക്കൊണ്ട് അക്കൗണ്ട് പരി​ശോധി​പ്പി​ച്ചത് ദൈവമാണെന്നും അല്ലെങ്കി​ൽ പി​ഴവ് തി​രി​ച്ചറി​യാതെ താൻ ഒരു വലി​യ കടക്കാരി​യായി​ മാറി​യേനെ എന്നും മാഡി​ പറയുന്നു.