exam

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്) സെപ്തംബറിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. നീറ്റ് പരീക്ഷ ആഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്.ജെ ഇ ഇ മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ അടുത്തമാസം അവസാനമോ ആഗസ്റ്റ് മാസമോ നടത്തിയേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് പരീക്ഷകൾ നീട്ടിവയ്ക്കുന്നതെന്നാണ് റിപ്പോർട്ട്.

നീറ്റ് സെപ്തംബറിൽ നടത്തുകയാണെങ്കില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് സാധ്യത. ജെ ഇ ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള രണ്ട് പരീക്ഷകളില്‍ ഒന്ന് അടുത്തമാസം അവസാനമോ ആഗസ്റ്റ് ആദ്യ ആഴ്ചയോ നടത്തിയേക്കും. തുടര്‍ന്ന് ഏഴ് മുതല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. പുതിയ പരീക്ഷാതീയതികള്‍ ദേശിയ ടെസ്റ്റിങ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും