vaccine

ന്യൂഡൽഹി: കൊവാക്‌സിന് തത്ക്കാലും പൂർണ അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിനുളള അനുമതി തുടരും. ഗർഭിണികൾക്ക് കൊവാക്‌സിൻ നൽകാനും അനുമതിയില്ല. രണ്ടിനും ആറിനും ഇടയിൽ പ്രായമുളള കുട്ടികൾക്ക് വാക്‌സിൻ പരീക്ഷണത്തിനുളള നടപടികൾക്കും തുടക്കമായിട്ടുണ്ട്. പട്‌ന എയിംസിൽ ഇതിനായുളള രജിസ്‌ട്രേഷൻ ആരംഭിച്ചു.