sbi

കൊച്ചി: ഡിജിറ്റൽ പേമെന്റ് ആൻഡ് ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ കാഷ്‌ഫ്രീയിൽ നിക്ഷേപം നടത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ഇന്ത്യയിലും ആഗോളതലത്തിലും ഒരുലക്ഷത്തിലേറെ ബിസിനസുകൾക്ക് ഏകീകൃത ഓൺലൈൻ സംവിധാനം വഴി ഡിജിറ്റൽ പേമെന്റ് നടത്താൻ സഹായിക്കുന്ന പ്ളാറ്റ്ഫോമാണ് കാഷ്ഫ്രീ. പ്രതിവർഷം 2,000 കോടി ഡോളറിന്റെ ഇടപാടുകൾ കാഷ്‌ഫ്രീയിൽ നടക്കുന്നുണ്ട്. അമേരിക്ക, കാനഡ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്.