tdb

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കാൻ സ‌ർക്കാർ തീരുമാനിച്ചതോടെ തങ്ങളുടെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുമെന്നറിയിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. ഒരു സമയം പതിനഞ്ച് പേർക്ക് മാത്രമാകും പ്രവേശനം. ദർശനം നടത്തുന്നവർ പുറത്തെത്തിയ ശേഷം മാത്രമേ അടുത്ത പതിനഞ്ച് പേർക്ക് പ്രവേശനം അനുവദിക്കൂ. പൂജാ സമയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല.

ഭക്ത‌ർക്ക് ശാന്തിക്കാർ നേരിട്ട് പ്രസാദം നൽകാനാകില്ല. പ്രസാദം നാലമ്പലത്തിന് പുറത്ത് പേരെഴുതി സൂക്ഷിക്കും. അവിടെ നിന്നും ഭക്തർക്ക് പ്രസാദം ലഭിക്കും. ബലിതർപ്പണത്തിന് കൊവിഡ് ചട്ടങ്ങൾ പാലിച്ച് ഒരുസമയം 15 പേരിൽ കൂടുതൽ പേരില്ലാതെ നടത്താം. സപ്‌താഹം, നവാഹം, അന്നദാനം മുതലായവക്കൊന്നും അനുമതിയില്ല.

ക്ഷേത്രങ്ങളിൽ ഭക്‌തർക്ക് ശുചിത്വത്തിനാവശ്യമായ നടപടികളുണ്ടാകും. ഓരോ ദിവസവും സ്ഥലത്തെ ടെസ്‌റ്റ് പോസി‌റ്റിവിറ്റി നിരക്കിനനുസരിച്ചാകും ദ‌ർശന സൗകര്യം ഏർപ്പെടുത്തുക. 16 ശതമാനത്തിന് മുകളിൽ ടിപിആർ ഉള‌ളയിടങ്ങളിൽ ദർശനം ഉണ്ടാകില്ല.