സൂപ്പർഹിറ്റായ 96 എന്ന തമിഴ് ചിത്രത്തിലെ 'കുട്ടി' ജാനുവിനെ അവതരിപ്പിച്ച് പ്രശസ്തയായ മലയാളി താരം ഗൗരി കിഷൻ തെലുങ്കിൽ നായികയായി അരങ്ങേറുന്നു. ചിരഞ്ജീവിയുടെ മകൾ സുഷ്മിത നിർമ്മിച്ച് സന്തോഷ് ശോഭൻ നായകനാകുന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ നായികയായുള്ള ഗൗരിയുടെ അരങ്ങേറ്റം. 96ന്റെ തെലുങ്ക് റീമേക്കിലും 'കുട്ടിജാനു'വായി ഗൗരി അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ ബിബിൻ ജോർജ് നായകനായ മാർഗംകളിയിൽ ശ്രദ്ധേയമായ ഒരുവേഷമവതരിപ്പിച്ച ഗൗരി സണ്ണിവയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയിലെ നായികയായിരുന്നു.