തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്‍റെ പാഴ്സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി ചർച്ചയിൽ വ്യക്തമാക്കി. .
സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയിച്ചു. എന്നാൽ നഷ്‌ടം സഹിച്ച് മദ്യവില്പയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി. മദ്യം വാങ്ങുന്ന നിരക്കിലെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും തിങ്കഴാള്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്.
വെയർഹൗസ് മാർജിൻ ഉയർത്തിയ ബെവ്കോയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളും തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടത്. ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്. അതേസമയം ബെവ്കോ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് മദ്യവിൽപനയിൽ പ്രതിസന്ധിയില്ല