rice-flakes

നെല്ലിൽ നിന്ന് ഉത്പാദിക്കുന്ന അവലിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. എല്ലിനും പല്ലിനും ബലം നൽകുന്ന പോഷകങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി1,2,3,6, ഡി, ഇ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ, മെഗ്നീഷ്യം, മാഗനീസ് എന്നിവ അവലിലുണ്ട്. നാരുകൾ ധാരാളമടങ്ങിയ അവൽ ശരീരത്തിലെ മാലിന്യങ്ങളെ കളയുന്നു. ദിവസേന പ്രാതലിൽ ഇത് ഉൾപ്പെടുത്തുന്നത് സ്‌ട്രോക്കിന്റെ സാദ്ധ്യത കുറയ്ക്കുന്നു. വയറിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കും മലബന്ധത്തിനും അവൽ നല്ലൊരു പരിഹാരമാണ്. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്. ദിവസേന അവൽ കഴിക്കുന്നത് സ്ത്രീകളിലെ സ്തനാർബുദ സാദ്ധ്യതകൾ കുറയ്ക്കുന്നു. കലോറി കുറവായതിനാൽ അമിതവണ്ണം കുറയ്ക്കുന്നതിനും അവൽ കഴിക്കുന്നത് ഉത്തമമാണ്.