anil-radhakrishnan

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എസ് അനിൽ രാധാകൃഷ്‌ണൻ (54) അന്തരിച്ചു. ദി ഹിന്ദു കേരള ബ്യൂറോ ചീഫായിരുന്നു. കവടിയാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വന്നു വിളിക്കുമ്പോഴാണ് മരണം അറിഞ്ഞത്. 1996 മുതൽ ദ ഹിന്ദുവിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാരം, റയിൽവേ തുടങ്ങിയ മേഖലകളെക്കുറിച്ച് വികസനോന്മുഖമായ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

കവടിയാർ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു എസ്.എസ്. (അദ്ധ്യാപിക, കോട്ടൺഹിൽ സ്‌കൂൾ). മകൻ: നാരയൺ എസ്.എ. (റിലയൻസ് പെട്രോളിയം ഗുജറാത്ത്).സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് ശാന്തികവാടത്തിൽ.