ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സുൻ വാങ്ങാനുള്ള കരാറിനെക്കുറിച്ച് ബ്രസീൽ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീൽ പാർലമെന്ററി കമ്മിഷനാണ് ഇന്ത്യയിൽ നിന്നും വാക്‌സിൻ വാങ്ങുന്നതിലെ അഴിമതിയുണ്ടെന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടായിരം കോടി രൂപ മുൻകൂറായി നൽകി 2 കോടി ഡോസിനാണ് ബ്രസീൽ കരാർ നല്കിയത്.
ഇടനിലക്കാരായി നിന്ന കമ്പനി ഇതിൽ മൂന്നിലൊന്ന് തുക കൈപ്പറ്റിയെന്ന ആരോപണത്തിൻമേലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.