മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്നു. ജയിലിൽവച്ച് കൊതുകുതിരി കഴിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എൽ.എൽ.ബി വിദ്യാർത്ഥിനിയുമായ ദൃശ്യയെ(21) പ്രതി വീട്ടിൽ കയറി കുത്തിക്കൊന്നത്. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. ദൃശ്യയെ ആക്രമിക്കാനുള്ള അനുകൂല സാഹചര്യമൊരുക്കാനായി പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ ടോയ്സ് എന്ന കടയ്ക്ക് വിനീഷ് തീയിട്ടിരുന്നു.
എല്ലാവരും കടയിലേക്ക് പോയ തക്കം നോക്കിയായിരുന്നു പ്രതി കൃത്യം നടത്തിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്ക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹോദരി ദേവശ്രീയെയും ഇയാൾ കുത്തിപരിക്കേൽപ്പിച്ചു