കൊല്ലം: മക്കയിൽ മലയാളി നഴ്‌സ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം രംഗത്ത്. അഞ്ചൽ സ്വദേശിനി മുഹ്‌സീനയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധന പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മുഹ്‌സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. ഇയാളെ വീഡിയോ കോൾ ചെയ്തുകൊണ്ട് മുഹ്‌സിന ജീവനൊടുക്കിയെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
മുഹ്‌സിനയുടെ കുടുംബം പുനലൂർ ഡി വൈ എസ് പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മുഹ്‌സിന- സമീർ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്.