nambi-narayanan

​തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസും ആർ ബി ശ്രീകുമാറും പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന, കസ്റ്റഡ് മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയുളള കുറ്റപത്രം സി ബി ഐ സമർപ്പിച്ചു. സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വാ അഞ്ചാം പ്രതിയുമാണ്. എസ് വിജയനാണ് ഒന്നാം പ്രതി. ആർ ബി ശ്രീകുമാറാണ് കേസിലെ ഏഴാം പ്രതി.

സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്. പതിനെട്ട് പേരെ പ്രതി ചേര്‍ത്താണ് സി ബി ഐ, എഫ്‌ ഐ ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഐ എസ് ആര്‍ ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നേരത്തെ സുപ്രീം കോടതി സി ബി ഐയോട് നിര്‍ദേശിച്ചിരുന്നു.

കേസിലേക്ക് നയിച്ച സാഹചര്യം പഠിച്ച ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്‌തുതകള്‍ ഉണ്ടെന്നും ഇത് സി ബി ഐയ്ക്ക് കൈമാറുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.