ഗാർഹിക പീഡനത്തെക്കുറിച്ച് അറിയിക്കാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇപ്പോഴിതാ ജോസഫൈനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.
'നാണമില്ലേ വനിതാ കമ്മിഷന്?
നിങ്ങൾ എത്ര വികാരരഹിതമായിട്ടാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇതാദ്യമായല്ലെന്ന് എല്ലാവർക്കും അറിയാം. പല തലങ്ങളിൽ അതിജീവിച്ചവരെ കുറ്റപ്പെടുത്തുന്നത് അവർക്ക് വിനോദമാണ്.ഏതെങ്കിലും കേസിനായി വനിത കമ്മിഷനെ സമീപിച്ച ഞാനുൾപ്പടെയുള്ള സ്്ത്രീകൾക്ക് അത് നന്നായി അറിയാം. ഇത് അത്യന്തം ടോർച്ചറിംഗാണ്.അതിജീവിച്ചവരെ അപമാനിക്കുകയും സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശം ലംഘിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥിരം നാടകമാണ്.
സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് ഇത്തരം ക്രൂരതകളിൽ ശ്രദ്ധാപൂർവ്വം ഇടപെടുകയും, നടപടി സ്വീകരിക്കുകയും വേണം. ഈ വിഷത്തിന് സമാനമായ എം സി ജോസഫൈനെ ഉടൻ പുറത്തണം. അവൾ മാപ്പ് പറയണം. ഇത് കൂടിപ്പോയി. ഇനിയും ഇത് ആവർത്തിക്കരുത്.' എന്നാണ് രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.