കൊല്ലം: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന് എതിരെ വനിതാ കമ്മിഷനില്‍ തന്നെ പരാതി. ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കൊല്ലം ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണയാണ് കമ്മിഷനിൽ പരാതി നൽകിയത്. ജോസഫൈനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത ജോസഫൈന്‍ അൽപ്പം മുമ്പ് നിഷേധിച്ചിരുന്നു. അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു. താനും ഒരു സാധാരണ സ്‌ത്രീയണെന്നും പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞതെന്നും അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ജോസഫൈൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം.