ലോക പ്രശസ്ത ഗായകനായ മൈക്കിൾ ജാക്‌സന്റെ ചരമദിനമാണ് ഇന്ന്. തൊലിയുടെ നിറമല്ല, കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിശ്ചയിക്കുന്നതെന്ന് ജീവിതം കൊണ്ട് തെളിയിച്ച അതുല്യ കാലാകാരനായിരുന്നു അദ്ദേഹം. മൈക്കിൾ ജാക്‌സനോടുള്ള ആദരസൂചകമായിട്ടാണ് ജൂൺ 25 ലോക വെള്ളപ്പാണ്ട് ദിനമായി ആചരിക്കുന്നത്.
എന്താണ് വെള്ളപ്പാണ്ട്?
തൊലിക്ക് നിറം നൽകുന്ന മെലനോസൈറ്റ് എന്ന കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കാരണം തൊലിയുടെ ചിലഭാഗങ്ങളിൽ നിറമില്ലാതെ വെളുത്ത് കാണുന്നതിനെയാണ് നമ്മൾ വെള്ളപ്പാണ്ട് എന്നുവിളിക്കുന്നത്.
നമ്മുടെ പ്രതിരോധശക്തി മെലനോസൈറ്റിനോട് പൊരുതുന്നതുകൊണ്ടോ, കെമിക്കൽ വ്യത്യാസം കൊണ്ടോ, വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളുടെ കുറവുകൊണ്ടോ, ആന്റി ഓക്സൈഡിന്റെ
ന്യൂനത കൊണ്ടോ വെള്ളപ്പാണ്ട് ഉണ്ടാകാം.
പാരമ്പര്യം ഒരു ഘടകമാണ്. എന്നാൽ സ്‌പർശത്തിലൂടെ പകരില്ല. ആഹാരരീതിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതുകൊണ്ട് രോഗം വരാതിരിക്കാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാൽ പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കുന്നത് നല്ലതാണ്.
പിഗ്‌മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാൽ കണ്ണുകളെയും ഇത് ബാധിക്കാം. വെള്ളപ്പാണ്ടുള്ളവരിൽ അകാലനര, ഭാഗികമായ കഷണ്ടി, ത്വക്കിലെ വരൾച്ച എന്നിവ കാണാറുണ്ട്. കൂടാതെ തൈറോയ്ഡ്,പ്രമേഹം എന്നിവയും കാണാറുണ്ട്.
ചികിത്സ
വെള്ളപ്പാണ്ടിന്റെ വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. മരുന്നുകൾ രണ്ട് തരമുണ്ട്. പുറമേ പുരട്ടുന്നവയും കഴിക്കുന്നവയും.
സ്റ്റിറോയ്ഡ് അല്ലെങ്കിൽ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മെലനോസൈറ്റ് വളർച്ചയെ ത്വരിതപ്പെടുത്തുന്ന മരുന്നുകളും ഉപയോഗിക്കുന്നുണ്ട്.
വെയിലിന്റെയോ വെളിച്ചത്തിന്റെയും സഹാത്തോടെയുള്ള ഫോട്ടോ തെറാപ്പിയും ഫലപ്രദമാണ്. രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സർജറികളും ചെയ്യാറുണ്ട്. സ്‌കിൻ ഗ്രാഫ്റ്റിംഗ് ആണ് മറ്റൊരു പ്രധാ
പരിഹാരം.
ഡോ. ശാലിനി
ഡെർമ്മറ്റോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം