death

​​​​​മലപ്പുറം: പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ കുട്ടിയ്‌ക്കായി തിരച്ചിൽ നടത്തുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.