peru-copa

ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ ബിയിൽ ഇക്വഡോറിനെതിരെ 2-2ന് സമനില നേടി പെറു. 23-ാം മിനിറ്റിൽ പെറു താരം റെനറ്റോ ടാപിയയുടെ സെൽഫ് ഗോളിൽ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയർടൺ പ്രെസിയാഡോയിലൂടെ അവർ ലീഡുയർത്തി. ഡയസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച പെറു 49-ാം മിനിട്ടിൽ ഗോൾ മടക്കി. ജിയാൻലൂക്ക ലപാഡുലയാണ് സ്‌കോർ ചെയ്തത്. 54-ാം മിനിട്ടിൽ ആന്ദ്രേ കാറില്ലോ പെറുവിന്റെ സമനില ഗോൾ നേടി.