mumbai-mask

മുംബയ്: കൊവിഡിനെ തടയാൻ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് രാജ്യത്ത് ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബയ്. ബ്രിഹാൻ മുംബയ് കോർപ്പറേഷൻ മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഇതുവരെ ഈടാക്കിയത് 58 കോടി രൂപയാണ്. ജൂൺ 23വരെ പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയ പിഴത്തുകയാണിത്. പിഴയിട്ടത്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക.

ഇതിൽ മുംബയ് പൊലീസും റെയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും. മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ.

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബയ്. തുടർന്ന് മാസ്ക് ഉൾപ്പെടെ ഇവിടെ കർശനമാക്കിയിരുന്നു.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അവസാനിക്കുമ്പോൾ മുംബയ് നഗരം മറ്റൊരു ഉയർച്ചയ്ക്ക് സാക്ഷിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 800ൽ അധികം പേർക്ക് ഇവിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നഗരത്തിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കില്ലെന്നാണ് വിലയിരുത്തൽ.