തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ദേവസ്വം ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അഞ്ച് മൊബൈൽ ഫോണുകൾ നൽകി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന് ഫോണുകൾ കൈമാറി. ബോർഡ് മെമ്പർമാരായ അഡ്വ. കെ.എസ്. രവി, പി.എം. തങ്കപ്പൻ, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം സുനിൽ മതിലകം, ഫെഡറേഷൻ പ്രസിഡന്റ് എസ്.ആർ. സുനിൽ കുമാർ, സെക്രട്ടറി തിരുവല്ലം സന്തോഷ്, സുരേഷ് ശാസ്താംകോട്ട, പൂവറ്റൂർ അരുൺ എന്നിവർ പങ്കെടുത്തു.