windows

ലോകത്ത് ഏറ്റവും പ്രശസ്‌തമായ ഓപ്പറേറ്റിംഗ് സിസ്‌റ്റമായ വിൻഡോസ് അതിന്റെ പതിനൊന്നാമത്തെ പതിപ്പ് ഇന്ന് പുറത്തിറക്കുകയാണ്. അമേരിക്കൻ സമയം രാവിലെ 11ന് (ഇന്ത്യൻ സമയം രാത്രി 8.30ന്) ഓൺലൈനായാകും വിന്റോസ് 11 പുറത്തിറങ്ങുക. ജനാലയിലൂടെ പ്രകാശം കടന്നുവരുന്ന തരത്തിലുള‌ളതായിരുന്നു വിന്റോസ് 10 പതിപ്പിന്റെ ‌ഡിസൈൻ. എന്നാൽ ഇത്തവണ ഇതിലെല്ലാം മികച്ച മാറ്റമാണ് ഉണ്ടാകുക എന്നതാണ് സൂചന.

സ്റ്റാർട് മെനുവിനും, ടാസ്‌ക് ബാറിലുമെല്ലാം മാറ്റമുണ്ടായേക്കാം. വിന്റോസ് 10ന് സൗജന്യ അപ്ഗ്രേഡായി വിന്റോസ് 11 ലഭിക്കുമെന്നാണ് കരുതുന്നത്. വിന്റോസ് 7, വിന്റോസ് 8 ഉപയോഗിക്കുന്നവർക്കും ഫ്രീ അപ്ഗ്രേഡായി വിന്റോസ് 11 ലഭിച്ചേക്കും. മൈക്രോസോഫ്‌റ്റിന്റെ വെബ്‌സൈറ്റിൽ സൗജന്യ ലൈവ്‌സ്ട്രീമിംഗ് ഉണ്ടാകും. പിസി ഓപ്പറേറ്റിംഗ് സിസ്‌റ്റമായ വിന്റോസ് 11 പുതുമയുളള ഡീസൈനിലാകും എത്തുക.

വിന്റോസ് 11ന്റെ പുതിയ പതിപ്പ് നേരത്തെ ചോർന്നതാണ് ഇന്ന് പുറത്തിറക്കുന്നതെങ്കിൽ ഡ്യുവൽ സ്ക്രീൻ ഡിവൈസുകൾക്കു വേണ്ടി തയ്യാറാക്കിയ വിന്റോസ് 10എക്‌സിന് സമാനമാണ് വിന്റോസ് 11.ടാസ്‌ക്‌ബാർ, സ്‌റ്റാർട്ട് മെനു എന്നിവയെല്ലാം പുതുമയോടെയുള‌ളതാണ്.