cbi-

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറും. സെൻട്രൽ വിജിലൻസ് കമ്മിഷൻ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ക്രൈംബാഞ്ച് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി. നിലവിൽ തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദേശസാത്കൃത ബാങ്കിലെ സാമ്പത്തിക ക്രമക്കേട്, പ്രതിസ്ഥാനത്ത് ജീവനക്കാരൻ, മൂന്നുകോടിയുലേറെയുള്ള തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ശുപാർശ.
പ്രതി വിജീഷ് വർഗീസ് നിക്ഷേപകരുടെ എട്ടരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. ഭാര്യയെയും മക്കളെയും കൂട്ടി ഒളിവിൽപ്പോയ പ്രതിയെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്.