paneer

പാലുത്പന്നങ്ങളിൽ പ്രധാനിയായ പനീർ നിരവധി പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്. ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് എന്നിവ പനീറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് പനീർ കഴിക്കുന്നത് നല്ലതാണ്. പാലിനെ അപേക്ഷിച്ച് പനീറിൽ ലാക്ടോസിന്റെ അളവ് കുറവായതിനാൽ കുട്ടികളുടെ പല്ലുകൾക്ക് കേടുണ്ടാകില്ല.

നഷ്ടപ്പെട്ട ഊർജം വളരെ പെട്ടെന്ന് വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പനീർ സഹായിക്കും.

ഗർഭിണികൾക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകൾ പനീറിൽ ധാരാളമായുണ്ട്. കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ ശീലമാക്കാം. ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും മികച്ചതാണ്. പനീർ വീട്ടിൽത്തന്നെ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവു കുറയ്ക്കാവുന്നതാണ്.