shabana-asmi

മുംബയ്: ഓൺലൈൻ മദ്യവിതരണ സ്ഥാപനമായ ലിവിംഗ് ലിക്വിഡ്സ് തന്നെ പറ്റിച്ച് പണം തട്ടിയെടുത്തെന്ന പരാതിയുമായി നടി ശബാന ആസ്മി. ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവർ ട്വീറ്റ് ചെയ്തു.

'സൂക്ഷിക്കുക. അവർ എന്നെ കബളിപ്പിച്ചു. പണം നൽകിയാണ് മദ്യം ഓർഡർ ചെയ്തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവർ എന്റെ ഫോൺ എടുക്കുന്നതുമില്ല.' 70 വയസുള്ള താരം ട്വീറ്റ് ചെയ്തു. ഓൺലൈൻ പണമിടപാടിന്റെ വിശദാംശങ്ങൾ അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് നടി ട്വീറ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ എത്ര രൂപയ്ക്കാണ് മദ്യം ഓഡർ ചെയ്തതെന്നോ കബളിപ്പിക്കപ്പെട്ടതിന്റെ പേരിൽ പരാതി നൽകിയിട്ടുണ്ടോ എന്നോ വെളിപ്പെടുത്തിയിട്ടില്ല.