ബാങ്കോക്ക് : തായ്ലാന്റിലെ കൊവിഡ് ആശുപത്രിയിൽ മുൻ സൈനികൻ നടത്തിയ വെടിവയ്പ്പിൽ ഒരു മരണം. 54കാരനായ കൊവിഡ് രോഗിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
മയക്കുമരുന്നിന് അടിമയായ 23കാരനാണ് അക്രമം നടത്തിയത്. മയക്കുമരുന്നിന് അടിമയായവരെ പ്രതിക്ക് ഇഷ്ടമല്ലെന്നും ആശുപത്രിയിൽ കഴിയുന്നവരെല്ലാം മയക്കുമരുന്നിന് അടിമയാണെന്ന് വിശ്വസിച്ചാണ് ഇയാൾ വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു.
നേരത്തേ, ഈ ആശുപത്രി മയക്കുമരുന്നിന് അടിമയായവരെ ചികിത്സിക്കുന്ന ഇടമായിരുന്നു. പിന്നീട് കൊവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.