rahul-mathew

​​​ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂർ ഡി വൈ എസ് പി, മാവേലിക്കര എസ് എച്ച് ഒ എന്നിവർ സംഘത്തിൽ ഉണ്ടാകും.

അതേസമയം, സംസ്ഥാനത്ത് സർക്കാർ ഡോക്‌ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും. ഡോക്‌ടറെ മർദ്ദിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം. പത്തു മുതൽ പതിന്നൊന്ന് വരെ എല്ലാ ഒ പി സേവനങ്ങളും നിർത്തിവയ്ക്കും.

സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗം, ലേബർ റൂം, ഐ സി യു, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമില്ല. മെഡിക്കൽ കോേളജുകളുടെ പ്രവർത്തനം തടസപ്പെടില്ല. ഒന്നരമാസം മുമ്പാണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ പൊലീസുകാരൻ മർദ്ദിച്ചത്.