case

ലക്നൗ: മതം മറച്ചുവച്ച് വ്യാജ പേരിൽ 35കാരിയെ വിവാഹം ചെയ്‌ത് മതപരിവർത്തനത്തിന് നിർബന്ധിച്ചയാൾ അറസ്‌റ്റിൽ. കാൺപൂർ സ്വദേശി ഇമ്രാൻ ഖാനാണ് പൊലീസ് പിടിയിലായത്. സഞ്ജയ് ചൗഹാൻ എന്ന പേരിൽ യുവതിയെ വിവാഹം ചെയ്‌ത ഇയാൾ വിവാഹശേഷം യുവതിയെ മതം മാറാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. വഴങ്ങാതെ വന്നപ്പോൾ യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ പ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്‌തു.

തുടർന്ന് യുവതിയുടെ പരാതിയിൽ ഗുഡംബ പൊലീസ് കേസെടുത്ത് ഇയാളെ ലക്‌നൗവിൽ വച്ച് അറസ്‌റ്റ് ചെയ്‌തു. ഇയാളിൽ നിന്ന് ധാരാളം വ്യാജ തിരിച്ചറിയൽ കാർഡുകളും വോട്ടർ ഐ‌ഡികളും പൊലീസ് പിടിച്ചെടുത്തു.