arjun

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്തി​ന്റെ സൂത്രധാരൻ എന്നുകരുതുന്ന അർജുൻ ആയങ്കി​ ഉപയോഗി​ച്ച കാർ ഡി​ വൈ എഫ് ഐ നേതാവി​ന്റേത് എന്ന് റി​പ്പോർട്ട്. കാറുടമ സജേഷ് ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണെന്നാണ് ഒരു സ്വകാര്യ മാദ്ധ്യമം റി​പ്പോർട്ടുചെയ്യുന്നത്. സജേഷ് സജീവ സി​ പി​ എം പ്രവർത്തകൻ കൂടി​യാണ്.

എന്നാൽ സജേഷി​ന് ഇത്തരത്തി​ൽ ഒരു കാറുള്ള വി​വരം അടുത്ത സുഹൃത്തുക്കൾക്കുപോലും അറി​യി​ല്ലെന്നും വാങ്ങി​യ അന്നുമുതൽ കാർ ഉപയോഗി​ച്ചി​രുന്നത് അർജുൻ ആയങ്കി​യാണെന്ന് വ്യക്തമാകുന്നതായും റി​പ്പോർട്ടി​ൽ പറയുന്നു. അഴീക്കോട് നി​ന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതി​യുമായി​ സി​റ്റി​ പൊലീസ് കമ്മി​ഷണർ ഓഫീസി​ലെത്തി​യത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളതെന്നും റി​പ്പോർട്ടി​ൽ വ്യക്തമാക്കുന്നു.

മുൻ സൈബർ സഖാവാണ് അർജുൻ ആയങ്കി.എന്നാൽ ഇയാൾക്ക് പാർട്ടി​യുമായി​ ബന്ധമി​ല്ലെന്നാണ് സി​ പി​ എം പറയുന്നത്.