തിരുവനന്തപുരം: വഴിയോര കച്ചവടക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)​ പ്രസിഡന്റ് പി.എസ്. നായിഡു,​ ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജൂലായ് 1ന് ധർണ നടത്തുമെന്നും ഇരുവരും അറിയിച്ചു.