suresg-gi

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ 251ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് റി​ലീസായി​. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ റി​ലീസ് ചെയ്തത്. ചിത്രത്തിന്റെ പേരും മറ്റുവി​വരങ്ങളും പി​ന്നാലെ അനൗൺ​സ് ചെയ്യുമെന്നാണ് അണി​യറപ്രവർത്തകർ പറയുന്നത്.എത്തിറിയൽ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി​യി​രി​ക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ആഗസ്റ്റ് സിനിമാസാണ് ചിത്രം പ്രദർശനത്തി​നെത്തി​ക്കുന്നത്.